താനുണ്ടാക്കിയ സല്‍പ്പേരെല്ലാം കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതോടെ നഷ്ടപ്പെട്ടെന്ന് എച്ച്.ഡി.കുമാരസ്വാമി.







ബെംഗളൂരു: പശ്ചാത്തപിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി' കുമാരസ്വാമി.

കോൺഗ്രസിന് പകരം ബിജെപി യുമായി ജെ.ഡി.എസ് സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ താന്‍ ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. 

താനുണ്ടാക്കിയ സല്‍പ്പേരെല്ലാം കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതോടെ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെയാണ് എച്ച് ഡി കുമാര സ്വാമിയുടെ ഒളിയമ്പ്.

‘2006-2007 കാലത്ത് ഞാന്‍ നേടിയതെല്ലാം 12 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കാരണം നഷ്ടപ്പെട്ടു. 2006ല്‍ ബി.ജെ.പിയുമായി ഉണ്ടായ അധികാര പ്രശ്‌നം കാരണം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2018ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം എന്റെ എല്ലാ പ്രശസ്തിയും നശിപ്പിച്ചു. പിതാവ് ദേവഗൗഡ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാന്‍ ആ കെണിയില്‍ വീണു പോയത്,’ എച്ച്. ഡി കുമാരസ്വാമി പറഞ്ഞു.

മതേതര വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്ന തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് അധികം പറയാത്തതെന്നും അതുകൊണ്ട് മാത്രമാണ് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ താന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ തന്നെ കരയേണ്ടി വന്നതെന്തിനാണെന്ന് തനിക്കറിയാമെന്നും ബി.ജെ.പി കോണ്‍ഗ്രസ് ചെയ്ത പോലെ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ വീണതുമുതല്‍ കുമാര സ്വാമി സിദ്ധരാമയ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 



أحدث أقدم