ന്യൂസ് ഡെസ്ക്
പാമ്പാടി : യുഡിഎഫിൻ്റെ പരമ്പരാഗത മേൽക്കോയ്മ തകർത്തതിൽ ആഹ്ളാദിക്കുമ്പോഴും സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊഴുകിപ്പോകുന്നത് സി പി എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നു.
കോട്ടയം ജില്ലാ സെക്രട്ടറി VN വാസവൻ്റെ സ്വന്തം വാർഡിൽ പാർട്ടി വോട്ടുകൾ ചോർന്നതാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. 1748 വോട്ടർന്മാർ ഉള്ള പാമ്പാടി ആറാം വാർഡിൽ പാർട്ടി അണികളുടെ അസംതൃപ്തി ഇത്തവണ കൃത്യമായും പ്രതിഫലിച്ചു. 300 ൽപ്പരം സി പി എം വോട്ടുകളുള്ള ഈ വാർഡിൽ ഇത്തവണ ഇടത് സ്ഥാനാർഥിക്ക് കിട്ടിയത് പകുതിയോളം മാത്രം.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് ചാടിയെത്തിയ കോൺഗ്രസുകാരൻ ആയിരുന്നു സിപിഎം ജില്ലാ നേതാവിൻ്റെ വാർഡിലെ ഇടത് സ്ഥാനാർഥി.
കഴിഞ്ഞ തവണ 414 വോട്ടുകൾകൾക്ക് ജയിച്ച കോൺഗ്രസിലെ ഷേർളി തര്യൻ ഇത്തവണ ജയിച്ചത് വെറും 9 വോട്ടുകൾക്കാണ്. കോൺഗ്രസ്സിലെ ബഹു ഭൂരിപക്ഷം പ്രവർത്തകരും സ്ഥാനാർത്ഥി നിർണ്ണയത്തിൽ തൃപ്തരല്ല എന്ന് ഈ ഫലം സൂചിപ്പിക്കുന്നു.
B J P വോട്ടുകൾക്കും കുറവുണ്ടായി 108 വോട്ടുകൾ കഴിഞ്ഞ തവണ നേടിയ BJP ക്ക് ഈ തവണ 47 വോട്ടുകളിലേയ്ക്ക് ചുരുങ്ങേണ്ടതായി വന്നു.
അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥി C V വർഗീസ് 505 വോട്ടുകൾ വാങ്ങി 2 ആം സ്ഥാനത്ത് എത്തി കരുത്ത് തെളിയിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ഏഴാം വാർഡിലെ കോൺഗ്രസ് പ്രതിനിധിയായ തോമസ് ജോൺ മറുകണ്ടം ചാടി മാണി ഗ്രൂപ്പിൽ എത്തിയത്. തുടർന്ന് സി പി എം ജില്ലാ സെക്രട്ടറിയുടെ താത്പര്യപ്രകാരം ആറാം വാർഡിൽ ഇടത് സ്ഥാനാർഥി ആക്കുകയായിരുന്നു. ഇതോടെ സ്ഥാനാർഥികളായി പരിഗണിച്ച ഡിവൈഎഫ്ഐ നേതാക്കൾ തഴയപ്പെട്ടു. ഇതാണ് പാർട്ടി വോട്ടുകൾ ചേരാൻ കാരണമായതെന്ന് കരുതുന്നു.
L D F ലും U D F ലെയും സജീവ പ്രവർത്തകർക്ക് സീറ്റ് നൽകാതിരുന്നത് രണ്ട് വിഭാഗത്തിൽപ്പെട്ടവർക്കും
കനത്ത തിരിച്ചടിയായി മാറി.
U D F ൽ യുവജന പങ്കാളിത്തം നന്നേ കുറവായിരുന്നു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വാർഡിൽ കോൺഗ്രസ് വോട്ടു കുറഞ്ഞത് ചർച്ചയായതുപോലെ സി പി എം നേതാവിൻ്റെ വാർഡും പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായി തുടങ്ങി.