അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ലു.ബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ചു.
കൂടാതെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ചാനല്‍ ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷണല്‍ അറിയിച്ചു.
പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും കോവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
വാർണർ മീഡിയയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എച്ച്ബിഒ മാക്സിന്റെ ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായാണ് എച്ച്ബിഒ സംപ്രേക്ഷണം അവസാനിപ്പിച്ചത്.
അടുത്ത വർഷം എച്ച്ബിഒ മാക്സ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
എന്നാൽ വാർണർ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാർട്ടൂൺ നെറ്റ്‍വർക്കും''പോഗോ'യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും.