മയക്കുമരുന്ന് വിൽപ്പന; യുവതിയും യുവാവും പിടിയിൽ





​ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ കു​ന്നം​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി.

ചാ​ലി​ശ്ശേ​രി മ​യി​ലാ​ടും​കു​ന്ന് തു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റി​ഗാ​സ് (21), പ​ഴ​ഞ്ഞി ജെ​റു​സ​ലേം ദേ​ശ​ത്ത് മേ​ക്ക​ട്ടു​കു​ളം വീ​ട്ടി​ല്‍ ബ​ബി​ത (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റി​ഗാ​സി​ല്‍​നി​ന്ന്​ ക​ഞ്ചാ​വും ബ​ബി​ത​യി​ല്‍​നി​ന്ന് 150 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ എ​ന്ന മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ടു​ത്തു.

പ്രി​വന്‍​റി​വ് ഓ​ഫി​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​ജീ​ഷ്, രാ​ജേ​ഷ്, രാ​മ​കൃ​ഷ്ണ​ന്‍, സു​ധി​ന്‍, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സി​ജ, ര​തി​ക എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.



Previous Post Next Post