മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പരിശോധനയില്‍ പിടികൂടി.
ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ വീട്ടില്‍ റിഗാസ് (21), പഴഞ്ഞി ജെറുസലേം ദേശത്ത് മേക്കട്ടുകുളം വീട്ടില്‍ ബബിത (35) എന്നിവരാണ് പിടിയിലായത്. റിഗാസില്നിന്ന് കഞ്ചാവും ബബിതയില്നിന്ന് 150 മില്ലിഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നും കണ്ടെടുത്തു.
പ്രിവന്റിവ് ഓഫിസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജീഷ്, രാജേഷ്, രാമകൃഷ്ണന്, സുധിന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സിജ, രതിക എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.