വാന്‍ മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 3 മരണം







റിയാദ്: സൗദി അറേബിയയിലെ റിയാദില്‍ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി വരികയായിരുന്ന വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ത്വാഇഫിനടുത്ത് വച്ചുണ്ടായ അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കല്‍ക്കട്ട സ്വദേശി, വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്. അപകടസമയം ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികള്‍ ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവര്‍ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം


أحدث أقدم