കൊച്ചി: കൊച്ചിയില്‍ യുവാക്കള്‍ക്ക് നേരെ ട്രാന്‍ഡ്‌ജെന്‍ഡര്‍ സംഘത്തിന്റെ പെപ്പര്‍ സ്‌പ്രേ ആക്രമണം. കലൂര്‍ റിസര്‍വ്വ് ബാങ്കിന് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുള്‍ നാസര്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച ശേഷം യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു വീഴ്ത്തി ബൈക്കും പണമടങ്ങിയ പേഴ്‌സും മൊബൈലുമായി നാലംഗ സംഘം കടന്നു കളയുകയായിരുന്നു.
കൊച്ചിയില്‍ ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ഇയാളുടെ സുഹൃത്താണ് അബ്ദുള്‍ നാസര്‍. സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങുന്നതിനാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. ഒരുമിച്ചു ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡറെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തി. സംസാരിക്കുന്നതിനിടെ മൂന്നു പേര്‍ എത്തി പെപ്പര്‍ സ്‌പ്രേ അടിക്കുകയും യുവാക്കളെ മര്‍ദ്ദിച്ച് വീഴ്ത്തി ഡ്യൂക്ക് ബൈക്കും ഫോണും പഴ്‌സും കൈക്കലാക്കി കടന്നു കളയുകയുമായിരുന്നു.