പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു.






ന്യൂഡല്‍ഹി:; പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിന്‍ സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് ഞാന്‍ സ്വീകരിച്ചു. കുറഞ്‍ സമയത്തില്‍ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ നമ്മുടെ ഡോക്ടര്‍മാരും സയന്റിസ്റ്റുകളും നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ഹതപ്പെട്ടവരെല്ലാ വാക്സിന്‍ എടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.

ഒന്നിച്ച്‌ നമുക്ക് ഇന്ത്യയെ കോവിഡ് മുക്തമാക്കാം- പ്രധാനമന്ത്രി കുറിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

വാക്സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം ഇന്നാണ് ആരംഭിച്ചത്.


أحدث أقدم