നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപി എംപിക്ക് മേൽ ബിജെപിയുടെ സമ്മർദം. വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. അതിനാല്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ സുരേഷ് ഗോപിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഇ ശ്രീധരനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എവിടെയെങ്കിലും മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചേക്കും. ടി പി സെൻകുമാറിനെ കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിനെ തൃശൂരിലുമാണ് പരിഗണിക്കുന്നത്. എ എന്‍ രാധാകൃഷ്ണനെ മണലൂരിലും പി കെ കൃഷ്ണദാസിനെ കാട്ടാക്കടയിലും എം ടി രമേശിനെ കോഴിക്കോട് നോര്‍ത്തിലുമാണ് പരിഗണിക്കുന്നത്.
ഒ രാജഗോപാൽ മത്സര രംഗത്ത് ഉണ്ടായേക്കില്ല. അന്തിമ തീരുമാനം ബിജെപി കേന്ദ്ര പാർലമെന്‍ററി ബോർഡ് എടുക്കും.