കോട്ടയത്ത് നിയന്ത്രണം വിട്ടകാർ ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി അപകടം കാർ പൂർണമായും കത്തി നശിച്ചു.കാറോടിച്ച മോനിപ്പള്ളി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു



ഉഴവൂർ മോനിപ്പള്ളി റോഡിൽ   ആൽപ്പാറയിൽ കാർ
നിയന്ത്രണം വിട്ട്  ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി അപകടം 
കാർ പൂർണമായും കത്തി നശിച്ചു.
കാറോടിച്ച മോനിപ്പള്ളി  സ്വദേശി രക്ഷപ്പെട്ടു.കൂത്താട്ടുകുളം അഗ്നിരക്ഷാസേന തീയണച്ചു  സംഭവത്തെക്കുറിച്ച്
സിവില്‍ പോലീസ് ഓഫീസറായഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് പറഞ്ഞത് ഇങ്ങനെ 


ഉച്ചക്ക് ശേഷം 
കിടങ്ങൂർ സ്റ്റേഷനിലെ 
റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ  ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. കാറിന് ചുറ്റും വൈദ്യുതി കമ്പികള്‍ കിടക്കുമ്പോഴും മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല۔۔ ഉള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു۔۔ഉടന്‍ തന്നെ ചില്ല് തല്ലിപ്പൊട്ടിച്ചു۔۔ ഇത് വഴിയാണ് കാറില്‍ നിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. കാറില്‍
ഉണ്ടായിരുന്നു മോനിപ്പള്ളി സ്വദേശി റെജിക്ക് പരിക്കുകളില്ല۔۔കാറിന്റെ ചില്ല് തകര്‍ക്കുന്നതിനിടയില്‍ എബിയുടെ കൈയിക്ക് മുറിവ് പറ്റി. ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മറ്റ് പരുക്കുകൾ ഇല്ല
أحدث أقدم