കായംകുളം: പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. 48കാരനായ കുട്ടിയുടെ ബന്ധുവിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ജനുവരിയിലാണ് പീഡനം പുറത്തായത്. ഇതേതുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. കരീലക്കുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിനോജ് ആന്റണി, ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടന്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ചേർത്തലയിൽ നിന്നും അറസ്റ്റ് ചെയ്തത്