തിരു.: 'എല്‍ഡിഎഫ് വരും എല്ലാം ശരിയാവും' എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യ വാചകത്തിന് ശേഷം പുതിയ പരസ്യ വാചകവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. 'ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം' തുടങ്ങിയ ഉപതലക്കെട്ടുകളും പരസ്യത്തിന്‍റെ കൂടെ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാത്രം ചിത്രത്തോടെയാണ് പല പരസ്യ ബോർഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന - ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്‍റെ പ്രചരണ ബോര്‍ഡുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോണ്‍ ബ്രിട്ടാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യങ്ങളുള്‍പ്പെടെ പദ്ധതി തയ്യാറാക്കിയിരുന്നത്. കൊച്ചിയിലെ പ്രമുഖ പരസ്യ സ്ഥാപനമായ മൈത്രിയാണ് ഇതിന്‍റെ ആവിഷ്‌കാരം നിര്‍വഹിച്ചത്. 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും. മാറ്റം ആഗ്രഹിക്കുന്നവര്‍ മിസ്ഡ് കോള്‍ നല്‍കൂ' എന്ന പരസ്യ വാചകം വലിയ രീതിയില്‍ എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ സഹായിച്ചിരുന്നു.
ഉറപ്പാണ് എല്‍ഡിഎഫ്': ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍
Jowan Madhumala
0
Tags
Top Stories