കൊച്ചി :പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.
വില വര്‍ധിച്ചതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 1600 പിന്നിട്ടു. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാകുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്. വില വര്‍ധിച്ചിട്ടും സബ്‌സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയാറായിട്ടില്ല