മലപ്പുറത്ത് സഹകരണ ബാങ്കിൽ റെയ്ഡ് ; അനധികൃതമായി കണ്ടെത്തിയത് 110 കോടി



മലപ്പുറം : മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായാണ് സൂചന.

തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കളക്‌ടര്‍ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വിവരങ്ങൾ ബാങ്ക് അധികൃതർ മറച്ചുവച്ചതായി പരാതി ഉയർന്നു . ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിച്ചു. തുടർന്ന് വിവരം ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറുകയായിരുന്നു.

മരിച്ചവരുടെ പേരിലും നിക്ഷേപം
പത്ത് വർഷത്തിനിടെ ബാങ്കിൽ 1000 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപമുണ്ട് . ബാങ്ക് മുൻ സെക്രട്ടറി വി കെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നു. വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്


أحدث أقدم