സൗദി അറേബ്യയിൽ നിന്നുള്ള അന്താരാഷ്‍ട്ര വിമാന സർവീസുകൾക്ക് മെയ് 17 മുതൽ


 


അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലർച്ചെ ഒരു മണിക്ക് നീക്കും.

 സൗദി എയർലൈൻസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ കൊറോണ വ്യാപനം മുൻനിർത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയർലൈൻസ് വ്യാഴാഴ്‍ച പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതൽ പൂർണമായി പ്രവർത്തിച്ചുതുടങ്ങും. എല്ലാ അന്താരാഷ്‍ട്ര വിമാനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും.
أحدث أقدم