എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ മാറ്റി





തിരു: ഒടുവില്‍ പരീക്ഷ മാറ്റത്തിലെ അനിശ്ചിതതിനു വിരാമം. S.S.L.C, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി തീരുമാനമായി. പരീക്ഷ മാറ്റിവെക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയെ തുടർന്നാണ് തീരുമാനം. ഏപ്രില്‍ എട്ട് മുതൽ 30 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാൽ പരീക്ഷകള്‍ മാറ്റുകയായിരുന്നു.
പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്ത് വിടും.
أحدث أقدم