തിരുവനന്തപുരം: കോണ്‍ഗ്രസും തലമുറമാറ്റത്തിലേക്ക് കടക്കുന്നു എന്ന സൂചനകളാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുമുള്ളത്. 25 വയസുമുതല്‍ 50 വയസുവരെ പ്രായമുള്ള 46 സ്ഥാനാര്‍ത്ഥികളാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. 27 വയസുകാരിയായ അരിതയാണ് സ്ഥാനാര്‍ത്ഥികളിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍.
51 മുതല്‍ 60 വയസുവരെ 22 പേര്‍. 60 മുതല്‍ 70 വരെ 15 പേര്‍. 70 വയസിന് മുകളില്‍ മൂന്നുപേരുമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സീറ്റുകളിലെ ലിസ്റ്റാണ് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍ എന്നീ മണ്ഡലങ്ങളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. സംശുദ്ധവും സുസ്ഥിരവുമായ ഭരണമാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രാധിനിത്യവും പങ്കാളിത്തവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവ സമ്പത്തും പ്രവര്‍ത്തി പരിചയവുമുള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്‍ഡ് മികച്ച പട്ടികയാണ് അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു