വീട്ടമ്മയെ കബളിപ്പിച്ച്‌ 33 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

 




ആലപ്പുഴ: വീട്ടിലെ പ്രശ്നങ്ങള്‍ പ്രാര്‍ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ച്‌ റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച്‌ 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് പിടിയില്‍. കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്.

എറണാകുളം സ്വദേശിയും പാമ്ബാടി ആശാരിപ്പറമ്ബില്‍ പൊന്നന്‍ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന ആളുമായ നോര്‍ബിന്‍ നോബി (40) യാണ് പിടിയിലായത്. പ്രാര്‍ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകള്‍ പ്രാര്‍ഥനയ്ക്കെത്താന്‍ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കൈയില്‍ നിന്നു വാങ്ങിയത്.

ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായിട്ടും പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു. ഇതോടെയാണു പൊലീസിനെ സമീപിച്ചത്.

എന്നാല്‍, അന്വേഷണം കാര്യമായി നടക്കാതെ വന്നതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നോര്‍ബിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളര്‍കോടുള്ള ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടിയത്.


أحدث أقدم