കോൺഗ്രസ് പട്ടികയിൽ 60 ശതമാനവും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി




കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 60 ശതമാനവും പുതുമുഖങ്ങൾ  ആയിരിക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി. വനിതകൾക്കും യുവാക്കൾക്കും മുൻഗണന നൽകും. വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡം.

എല്ലാ വിഭാഗത്തെയും സ്ഥാനാർഥി പട്ടികയിൽ ഉൾക്കൊള്ളിക്കും. 92 ലധികം സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഒമ്പതാം തീയതി അന്തിമ പട്ടിക കൈമാറും. സ്ഥാനാർഥി മോഹികൾ ഡൽഹിയിലേക്ക് വരരുതെന്നാണ് തങ്ങളുടെ അഭ്യർഥന. എല്ലാവരും അവരവരുടെ മണ്ഡലത്തിൽ കേന്ദ്രീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീൽ പറഞ്ഞു.


Previous Post Next Post