എല്ലാ വിഭാഗത്തെയും സ്ഥാനാർഥി പട്ടികയിൽ ഉൾക്കൊള്ളിക്കും. 92 ലധികം സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഒമ്പതാം തീയതി അന്തിമ പട്ടിക കൈമാറും. സ്ഥാനാർഥി മോഹികൾ ഡൽഹിയിലേക്ക് വരരുതെന്നാണ് തങ്ങളുടെ അഭ്യർഥന. എല്ലാവരും അവരവരുടെ മണ്ഡലത്തിൽ കേന്ദ്രീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി പ്രതിനിധി എച്ച് കെ പാട്ടീൽ പറഞ്ഞു.