കളമശേരിയില്‍ 647 പേര്‍ക്ക് വോട്ട് ‘ചെരിപ്പ് കടയില്‍’




പോളിംഗ് ബൂത്തിലെ സൗകര്യകുറവ് കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ചെരുപ്പ് കട പോളിംഗ് സ്റ്റേഷനാകുന്നു. കളമശ്ശേരി നഗരസഭാ പരിധിയിലെ 40ാം വാര്‍ഡ് വട്ടേകുന്നത്തെ 142 ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് സൗകര്യകുറവ് മൂലം സമീപത്തെ ചെരിപ്പുകട ബൂത്തായി മാറ്റുന്നത്. പ്രദേശത്തെ വായനശാലയാണ് ബൂത്തായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ നിര കൂടിയതോടെ റോഡില്‍ ഗതാഗത തടസം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെയാണ് ബൂത്ത് അവിടെ നിന്നും മാറ്റണമെന്ന നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് തിരക്കൊഴിവാക്കാന്‍ സമീപത്തെ ചെരിപ്പുകട ബൂത്തായി ഉപയോഗിച്ചത്.

1296 വോട്ടര്‍മാരാണ് ഈ ബൂത്തിലുള്ളത്. വായനശാല ബൂത്തില്‍ 645 വോട്ടര്‍മാരും 647 പേര്‍ ചെരിപ്പുകടയിലുമാണ്.
أحدث أقدم