8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശ







ന്യൂഡൽഹി : 2020-21 സാമ്പത്തിക വർഷം 8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശ ചെയ്തു.  കഴിഞ്ഞ സാമ്പത്തികവർഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ.

കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽമാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. 

ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.
ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോൾ നൽകുന്നത്.


أحدث أقدم