പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ ആദ്യ ഘട്ടമായി 60 വയസിന് മുകളിലുള്ളവര്‍ക്കും 45 നു മുകളില്‍ പ്രായവും ഗുരുതര രോഗങ്ങളുമുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങി. ജില്ലയില്‍ 20 കേന്ദ്രങ്ങളിലാണ് വിതരണം നടക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ജസ്റ്റീസ് കെ.ടി. തോമസ് ആദ്യം വാക്സിന്‍ സ്വീകരിച്ചു. വാക്സിൻ തികച്ചും സുരക്ഷിതമാണെന്നും ലഭ്യമാക്കുന്ന മുറയ്ക്ക് എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ തരുമി തോമസും ജസ്റ്റീസ് കെ.ടി. തോമസിനൊപ്പം വാക്സിന്‍ സ്വീകരിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ജില്ലാ ആർസി എച്ച് ഓഫിസർ ഡോ. സി. ജെ സിതാര, ആശുപത്രി ആർ എം ഒ ഡോ.ആർ പി രഞ്ജിൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ തുങ്ങിയവർ സന്നിഹിതരായിരുന്നു.
മാർച്ച് രണ്ട് ചൊവ്വാഴ്ച കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍
മെഡിക്കല്‍ കോളേജ് കോട്ടയം
കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ ജനറല്‍ ആശുപത്രികള്‍
വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
തലയോലപ്പറമ്പ്, ഉഴവൂര്‍, ഇടയിരിക്കപ്പുഴ, കടപ്ലാമറ്റം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കോത്തല
എം.ജി. സര്‍വകലാശാല
ക്രിസ്തുരാജ് ഓഡിറ്റോറിയം ഏറ്റുമാനൂര്‍
എന്‍.എസ്.എസ് സ്കൂള്‍ കുഴിമറ്റം
ക്രോസ് റോഡ് സ്കൂള്‍ പാമ്പാടി
സര്‍ക്കാര്‍ എല്‍.പി.എസ് മുട്ടമ്പലം
ബേക്കര്‍ സ്കൂള്‍ കോട്ടയം
എം.ഡി. സെമിനാരി സ്കൂള്‍ കോട്ടയം
മൗണ്ട് കാര്‍മല്‍ സ്കൂള്‍ കോട്ടയം