കോട്ടയം : മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുറന്ന വാഹനത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമായി എത്തിയ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിനെ ഓരോ സ്ഥലത്തും വീട്ടമ്മമാരും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ ചേർന്നാണ് സ്വീകരിക്കുന്നത്. ഓരോ പോയിന്റിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി അനിൽകുമാറിന്റെ പടയോട്ടം. പതിറ്റാണ്ടുകളായി മണ്ഡലം നേരിടുന്ന വികസന മുരടിപ്പിനും, അപമാനങ്ങൾക്കും ഈ തെരെഞ്ഞെടുപ്പോടെ പരിഹാരമാകുമെന്നും, മുഴുവൻ റോഡുകളും നവീകരിക്കുമെന്നും. ഇതിനായി പ്രത്യേക പാക്കേജിന് തുടക്കം കുറിക്കുമെന്നും തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകൾ സന്ദർശിക്കവെ അനിൽകുമാർ അറിയിച്ചു.
രാവിലെ പാറമ്പുഴ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി സന്ദർശിച്ച ശേഷം, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ പുല്ലരിക്കുന്നിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥാ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് ജില്ലാ കമ്മറ്റി ഓഫീസിൽ സ്വീകരണം, ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു ശേഷം ദിവൻകവലയിലും കുമാരനല്ലൊരെയും മരണവീടുകളും സന്ദർശിച്ചു. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി
കഴിഞ്ഞ പത്ത് വർഷമായി ഈ മണ്ഡലത്തിൽ എംഎല്‍എ ആയിരിക്കുന്നയാൾ മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിലുള്‍പ്പെടെ നടപ്പാക്കുന്നതിൽ തികഞ്ഞ പരാജയമാണെന്ന് വോട്ടര്‍മാര്‍ ഏകസ്വരത്തില്‍ പറയുന്നു. കെഎസ്ആർടിസി ബസ്സ്റ്റാൻഡും ആകാശപാതയുമൊക്കെ തുഗ്ലക് പരിഷ്‌കാരം പോലെ കോട്ടയംകാരെ ലോകത്തിനു മുൻപിൽ നാണം കെടുത്തുകയാണ്. പൊതുജനത്തിന്റെ കോടിക്കണക്കിനു രൂപയാണ് ഇങ്ങനെ പാഴാക്കി കളഞ്ഞിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ എന്തു വികസനമാണ് വലതുമുന്നണി കോട്ടയത്ത് നടപ്പാക്കിയതെന്നും. ഒരുപറ്റം മനുഷ്യർക്കൊപ്പം പ്രളയരഹിത കോട്ടയത്തിനായി ശ്രമിക്കുമ്പോൾ പ്രളയത്തെയും മഹാമാരികളെയും സ്വാഗതം ചെയ്തുകൊണ്ട് അധികാരം പിടിച്ചെടുക്കും എന്നുള്ള നിലക്കാണ് വലതുമുന്നണി നേതാക്കൾ ചാനൽ ചർച്ചകളിൽ സംസാരിക്കുന്നതു. സൗഹാര്‍ദ്ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും നാടാണ് അക്ഷരനഗരി. സാഹോദര്യത്തോടെ കഴിയുന്ന ജനവിഭാഗങ്ങളെ പരസ്പരം സംശയാലുക്കളും ശത്രുക്കളുമാക്കി തമ്മിലടിപ്പിക്കുന്ന രീതിയിലാണ് ഓരോ പ്രസ്താവനയും.
വലതുമുന്നണി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയം കോട്ടയം നിയോജക മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു എന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ആർ രഘുനാഥൻ സിപിഐഎം ഏരിയ സെക്രട്ടറി ബി. ശശികുമാർ, സിപിഐഎം ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, ബാബു കപ്പകാല, തുടങ്ങിയർ പങ്കെടുത്തു.