ശബരിമല ജില്ലയാക്കും, പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല ജില്ലയാക്കും, പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തും, ലവ്ജിഹാദ് തടയാന്‍ നിയമനിര്‍മാണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക.

ശബരിമല തന്നെയാകും ഇക്കുറിയും മുഖ്യ പ്രചാരണായുധം. ശബരിമല ജില്ലയാക്കുന്നത് പത്തനംതിട്ട ജില്ലയുടെ പേര് മാറ്റിയാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നേ പ്രകടന പത്രികയുടെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.
നികുതി ഏകീകരിച്ചാല്‍ 60 രൂപക്ക് താഴെ പെട്രോള്‍ നല്‍കാമെന്നും അതിനാല്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് മറ്റൊരു വാഗ്ദാനം. ലവ്ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മാതൃകയിലാകും നിയമ നിര്‍മാണം കൊണ്ടുവരുക.

അതിനു പുറമെ ഇക്കുറിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിഷയമാക്കുന്നുണ്ട്. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് പ്രകടന പത്രികയിലുണ്ട്.
أحدث أقدم