മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ സിന്തറ്റിക് ഡ്രഗ്‌സുമായി ഫുട്ബോൾ താരം പിടിയിൽ.




ഈരാറ്റുപേട്ട:   മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ സിന്തറ്റിക് ഡ്രഗ്‌സുമായി ഫുട്ബോൾ താരം പിടിയിൽ.

 ന്യൂജൻ യുവാക്കൾക്കിടയിൽ എക്‌സ്, എക്സ്റ്റസി, MDMA , മോളി എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന അതീവ തീവ്ര ലഹരിമരുന്നുമായി തൊടുപുഴ കുമാരമംഗലം കുറ്റിപ്പടി പാറയിൽ വീട്ടിൽ ഷംസുദ്ധീൻ മകൻ മുഹമ്മദ്‌ ഷെരിഫിനെ (20) ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ പിടികൂടി. 

തൊടുപുഴ കേന്ദ്രികരിച്ച് എക്സൈസും, പോലീസും, മയക്ക് മരുന്ന് വേട്ട ശക്തമാക്കിയതോടെ മേലുകാവിൽ, മാസവാടകയ്ക്ക് വീടുകൾ അന്വേഷിച്ച് യുവാക്കൾ എത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലുകാവിൽ നടത്തിയ സർപ്രൈസ് എക്സൈസ് റെയ്ഡിൽ, ഹീറോ ഹോണ്ട ബൈക്കിൽ ഈരാറ്റുപേട്ടയിലെ നിശാപാർട്ടിക്കായി കൊണ്ടുവന്ന 8 മില്ലി ഗ്രാം MDMA മയക്കുമരുന്നുമായാണ് മുഹമ്മദ് ഷെരിഫിനെ പിടികൂടിയത്. 

നൈറ്റ് പാർട്ടികളിലും , നൃത്തപരിപാടികളിലും മറ്റും ദീർഘനേരത്തെ ആഘോഷത്തിനായി ഉപയോഗിക്കുന്ന ഈ 
 ലഹരിമരുന്നിൻ്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ ഉണ്ടാക്കുന്നതു മാണ് .എറണാകുളം ,ഇടുക്കി, കോട്ടയം ജില്ലകളിലെ ഫുട്ബോൾ സെവൻസ് ടൂർണമെൻ്റുകളിലെ അറിയപ്പെടുന്ന കളിക്കാരനായ ഷെരീഫ് , ആഡംബര ജീവിതം മോഹിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

 എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ളക്കൊപ്പം പ്രിവന്റീവ് ആഫീസർ മാരായ ബിനീഷ് സുകുമാരൻ, മനോജ്‌ ടി ജെ ,അഭിലാഷ് കുമ്മണ്ണൂർ ,സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, നിയാസ് സി.ജെ , നൗഫൽ കരിം, ജസ്റ്റിൻ തോമസ് ,ഷാനവാസ് ഒ എ , വിശാഖ് കെ വി സുജാത സി .ബി പ്രീയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.


أحدث أقدم