യുവതി മുങ്ങി മരിച്ചനിലയിൽ. കണ്ടെത്തിയത് വീടിന് അടുത്തുള്ള കുളത്തിൽ



ആറ്റിങ്ങൽ : അവനവഞ്ചേരി ചിറയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.അവനവഞ്ചേരി ഊരുപൊയ്ക അനീഷ് കോട്ടേജിൽ രമ്യ (26) യെയാണ് ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മാനസികവിഭ്രാന്തി നേരിട്ടിരുന്നു എന്നും അതിന് ചികിത്സയിൽ ആയിരുന്നൂവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിനടുത്തുള്ള കുളത്തിലാണ്  മൃതദേഹം കണ്ടെത്തിയത്.
أحدث أقدم