കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു


കോട്ടയം: മാധ്യമ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു.
ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ ഡി.സി.സി ഓഫീസ് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരും മാധ്യമ പ്രവർത്തകരുമായി സംഘർഷം.
അക്രമത്തിന് നേതൃത്വം നൽകിയരണ്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒരു ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റവും അങ്ങേയറ്റം നിന്ദ്യവും അപലപനീയുവുമാണെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ് സനില്‍കുമാറും ട്രഷറര്‍ ദിലീപ് പുരയ്ക്കലും ആരോപിച്ചു.

أحدث أقدم