ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റ് കൂടിയായ അൻഷിഫിനാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ അൻഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അൻഷിഫ്. പോലീസ് അന്വേഷണം ആരംഭിച്ചു