തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിന് അനുവദിച്ച സമയപരിധി നാളെ (മാര്‍ച്ച് 9) അവസാനിക്കും.
തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ പട്ടികയില്‍ പേരുണ്ടെന്ന് വോട്ടര്‍മാർ ഉറപ്പ് വരുത്തണം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുവാനും 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കുവാനും
നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍(nvsp.in) സന്ദര്‍ശിക്കണം.