കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. സി.പി.എമ്മിന്റെ യുവനേതാവായ ശങ്കര്‍ ഘോഷ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പാണ് ശങ്കര്‍ ഘോഷ് സി.പി.എമ്മില്‍ നിന്ന് രാജിവച്ചത്.
ഡാര്‍ജിലിംഗ് ജില്ലാ സി.പി.എം സെക്രട്ടേറിയറ്റ് മെമ്ബര്‍ ആയിരുന്ന ശങ്കര്‍ ഘോഷ് സിലിഗുരി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോര്‍ഡ് മെമ്ബര്‍ കൂടിയായിരുന്നു. ഈ സ്ഥാനങ്ങളും ഇദ്ദേഹം രാജിവച്ചിരുന്നു.
ചില മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ അവസരം നല്‍കുന്നില്ലെന്ന് ശങ്കര്‍ഘോഷ് കുറ്റപ്പെടുത്തി. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.