ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന സൈന്യമാണ് ഇന്ത്യയുടേതെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത്.



ന്യൂഡല്‍ഹി : ഇന്ന് ലോകത്തിലെ ഏതൊരു സൈന്യത്തെ എടുത്താവും അതില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സൈന്യമാണ് ഇന്ത്യയുടേതെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത്. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും വരുന്ന ഭീഷണികള്‍ യഥാസമയം നേരിടുന്നതിനായി സൈന്യം എപ്പോഴും സജ്ജമായിരിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആധുനിക യുദ്ധരീതികള്‍ സൈന്യം സ്വായത്തമാക്കേണ്ട ആവശ്യകതയെ കുറിച്ചും വിവരിച്ചു.

സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ചെറു സൈന്യത്തില്‍ നിന്നും വലുതും ആധുനികവുമായ ഒരു സൈന്യത്തെ സജ്ജമാക്കാന്‍ ഇന്ത്യയ്ക്കായി. ഇപ്പോള്‍ നിലവിലുള്ള ആണവ ആയുധങ്ങള്‍ അടക്കമുളള യുദ്ധതന്ത്രങ്ങള്‍ പയറ്റാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്, വരുംകാലത്തെ സാങ്കേതിക വിദ്യകള്‍ കൂടി വശത്താക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സൈന്യം കടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇനിയുള്ള നാളുകളില്‍ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലും, ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

أحدث أقدم