കാപ്പ ചുമത്തി യുവാവിനെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി




കാപ്പ ചുമത്തി യുവാവിനെ കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയിരിക്കുന്നു. തലയാഴം പഞ്ചായത്ത് ഓഫിസിന് സമീപം വടവനത്ത് കിഴക്കേത്തറ വീട്ടിൽ അഗ്രേഷ്(28)നെ ഒരു വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്.

വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, സംഘം ചേർന്ന് ആക്രമിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കുക, വധശ്രമം തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ അഗ്രേഷ് പ്രതിയാണ്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് അഗ്രേഷിനെ കോട്ടയം ജില്ലയിൽ നിന്നും നാടു കടത്താൻ ഉത്തരവ് നൽകിയിരിക്കുന്നത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ വരുംദിവസങ്ങളിൽ ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് പറഞ്ഞു.

أحدث أقدم