ഇരട്ട വോട്ടിൽ ഹൈക്കോടതി നാളെ വിധി പറയും




കൊച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ക​ള്‍ വ്യാ​ജ​മാ​യി ചേ​ര്‍​ത്ത​തു നീ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ്ര​സ്താ​വി​ക്കും. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പി​ഴ​വു​ണ്ടെ​ന്നു വ്യ​ക്ത​മാ​ണെ​ന്നും ആ​രും ഇ​ര​ട്ട വോ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

38,586 ഇ​ര​ട്ട വോ​ട്ടു​ക​ളാ​ണു​ള്ള​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. ബി​എ​ൽ​ഒ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഇ​ര​ട്ട വോ​ട്ടു​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ബി​എ​ൽ​ഒ​മാ​ർ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ‍​ര്‍​മാ​ർ​ക്ക് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് സം​ശു​ദ്ധി കാ​ത്ത് സൂ​ക്ഷി​ക്കാ​ൻ ക​മ്മീ​ഷ​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും നി​ഷ്പ​ക്ഷ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​നി മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. നാ​ലി​ന മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യു​ടെ മു​ന്നി​ൽ വ​ച്ച​ത്. ഒ​ന്നി​ല​ധി​കം വോ​ട്ടു​ള്ള​വ​ർ ഏ​ത് ബൂ​ത്തി​ൽ ആ​ണ് വോ​ട്ട് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബി​എ​ൽ​ഒ​മാ​ർ മു​ൻ​കൂ​ർ രേ​ഖാ​മൂ​ലം എ​ഴു​തി വാ​ങ്ങ​ണം .ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പേ കൈ​മാ​റ​ണം.

ഇ​ര​ട്ട​വോ​ട്ട് ഉ​ള്ള​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​രു​ടെ ഫോ​ട്ടോ എ​ടു​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സെ​ർ​വ​റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ര​ട്ട​വോ​ട്ട് ന​ട​ന്നി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ​ക​ൾ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് നി​ർ​ദേ​ശ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 3.24 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ളും 1.09 ല​ക്ഷം വ്യാ​ജ​വോ​ട്ടു​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് ചെ​ന്നി​ത്ത​ല ഹ​ര്‍​ജി ന​ല്‍​കി​യ​ത്.
Previous Post Next Post