പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പട്ടികയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന് വീണ്ടും അവസരം നൽകണമോയെന്ന് തീരുമാനമായിട്ടില്ല. സുരേഷ് കുറുപ്പ് അടക്കം മൂന്ന് പേരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. 

സുരേഷ് കുറുപ്പിന്റെ സിറ്റിം​ഗ് മണ്ഡലമായ ഏറ്റുമാനൂരിൽ അദ്ദേഹത്തിന് പുറമേ വി എൻ വാസവൻ,  കെ അനിൽകുമാർ എന്നിവരെയും പരി​ഗണിക്കുന്നുണ്ട്. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

أحدث أقدم