സിപിഐ ജില്ലാ കൗൺസിൽ ഹരിപ്പാട് സീറ്റിൽ ഉൾപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായിരുന്നു തമ്പി മേട്ടുതറ. ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്‍റെ മകനാണ് തമ്പി മേട്ടുതറ.