ഭാര്യയെ തലക്കടിച്ചുകൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു


കോഴിക്കോട്:അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. കൊടക്കല്ല് സ്വദേശി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭർത്താവ് കൃഷ്ണനെ ആത്മഹത്യ ചെയ്‍ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭർത്താവ് കൃഷ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവശേഷം ഭർത്താവ്  കൃഷ്ണനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി.

أحدث أقدم