ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ബി ജെ പിയുട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ ബി ജെ പി കാര്യലയത്തില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് സംസ്ഥാനത്ത് ബി ജെ പി മത്സരിക്കുന്നത്.
കോന്നിയിലും മഞ്ചേശ്വരത്തും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് നിന്നാകും ജനവിധി തേടുക. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്ന് തന്നെയാകും മത്സരിക്കുക. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ.
കാട്ടാക്കട- പി കെ കൃഷ്‌ണദാസ്
ധര്‍മ്മടം - സി കെ പദ്മനാഭന്‍
തൃശൂര്‍- സുരേഷ് ഗോപി
കാഞ്ഞിരപ്പളളി- അല്‍ഫോണ്‍സ് കണ്ണന്താനം
തിരൂര്‍- ഡോ അബ്‌ദുള്‍ സലാം
മാനന്തവാടി- മണിക്കുട്ടന്‍
തിരുവനന്തപുരം- കൃഷ്‌ണകുമാര്‍
ഇരിങ്ങാലക്കുട - ജേക്കബ് തോമസ്