സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ് ക്യാമ്പ്.
ജംബോ പട്ടിക ചുരുക്കാന്‍ എഐസിസി നിര്‍ദേശിച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി കെ മുരളീധരന്‍ എംപി.

തന്റെ നിലപാട് താന്‍ സംസ്ഥാനത്ത് പറഞ്ഞിട്ടുണ്ട്, എംപിമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കെ മുരളീധരന്‍.

പത്തനാപുരത്ത് ശരണ്യാ മനോജിനെ മത്സരിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഗ്രൂപ്പുകള്‍ക്ക് വേണ്ടി സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ വാദിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഇതോടെ അവസാന നിമിഷവും സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അസ്വാരസ്യം പുകയുകയാണ്.
أحدث أقدم