ഉത്തരാഖണ്ഡ് ബിജെപിയില്‍ കലഹം മുഖ്യമന്ത്രി രാജിവെച്ചു


ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. തിങ്കളാഴ്ച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി നടത്തിയ കൂട്ടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ത്രിവേന്ദ്ര സിംഗ് ഇത്തരം ഒരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. ത്രിവേന്ദ്ര സിംഗിന് പകരം ധന്‍ സിംഗ് റാവത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

തനിക്ക് പാര്‍ട്ടി നല്‍കിയ അവസരങ്ങല്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ത്രിവേന്ദ്ര സിംഗ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. തിങ്കളാഴ്ച്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാിരുന്നു രാജി. ത്രിവേന്ദ്ര സിംഗിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഭൂരിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ദേശീയ നേതൃത്വവും ഇതേ ആവശ്യം ഉന്നയിക്കുകയായിരുന്നു.

മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗിന് ജനപിന്തുണ നഷ്ടമായിരിക്കുന്നു. അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കില്‍ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിവേന്ദ്ര സിംഗിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ രംഗപ്രവേശം. രാജിക്ക് ശേഷമുള്ള റാവത്തിന്റെ പ്രതികരണങ്ങള്‍ ഇതേവരെ പുറത്ത് വന്നിട്ടില്ല. ഇനി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തുപോകുമോ എന്ന ആശങ്കയും പാര്‍ട്ടിയില്‍ നിന്നുയരുന്നതായാണ് സൂചന.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ രാജി പാര്‍ട്ടിക്ക് ക്ഷീണമാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ത്രിപുരയില്‍ മുഖ്യമന്ത്രിക്കെതിരെ എംഎല്‍എമാര്‍ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തരാഖണ്ഡിലും സമാനസന്ദര്‍ഭം ഉരിത്തിരിഞ്ഞിരിക്കുന്നത്.
أحدث أقدم