ഒരാഴ്ചയായി സുഖമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. ഇരുവരെയും പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ അയൽക്കാരുടെ അന്വേഷണത്തിലാണ് ദമ്പതികളെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി കിൽപോക്ക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്.
ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ സർവകലാശാലയിൽ പി ആർഒ ആയിരുന്ന രവീന്ദ്രനും, സ്വകാര്യ സ്കൂൾ ടീച്ചർ ആയ വന്ദനക്കും മക്കളില്ല.