കണ്ണൂര്‍: ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി.
വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നല്‍കിയത്. സ്വപ്ന ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കിയോയെന്ന് അറിയില്ല. വില കൂടിയ ഫോണ്‍ യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയെന്നാണ് സ്വപ്ന പറഞ്ഞത്. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പാരിതോഷികവും നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.