ചെളാരിയിലെ എസ്ബിഐ എടിഎം കവർച്ച: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു







മലപ്പുറം താഴെ ചേളാരിയിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് മോഷണം നടന്നത്. കൗണ്ടറിലെ രണ്ട് മെഷീനുകള്‍ തകര്‍ത്ത് മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് താഴെ ചേളാരിയിലെ എസ്.ബി.ഐ എം.ടി.എം കൗണ്ടറില്‍ മോഷണം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘം കൗണ്ടറില്‍ കയറി സി.ഡി.എം.എ അടക്കമുള്ള രണ്ട് മെഷീനുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്.മുഖം മറച്ചെത്തിയ സംഘം ഇരുമ്പ് കമ്പികളുമായി മെഷീനുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

മെഷീര്‍ തകര്‍ത്ത സംഘം കൗണ്ടറിലെ സിസിടിവി ക്യാമറയും തകര്‍ക്കാന്‍ ശ്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാക്കളെന്ന് തോന്നിക്കുന്നവരാണ് മോഷണത്തിന് പിന്നില്‍.

 പുലര്‍ച്ചെ പട്രോളിങ്ങിനിറങ്ങിയ തിരൂരങ്ങാടി പോലീസാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. സംഭവത്തില്‍ പണം നഷ്ടമായതായിട്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ബാങ്ക് മാനേജര്‍ 

 രാവിലെ മലപ്പുറത്ത് നിന്നെത്തിയ ഫോറന്‍സിക് വിദ്ഗദ്ധരും തിരൂരങ്ങാടി പോലീസും സ്ഥലത്ത് പരിശോധന നടത്തി. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു

أحدث أقدم