ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. യായി ചമഞ്ഞ് നടന്ന മുൻ പോലീസുകാരൻ പിടിയിൽ






ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. യായി ചമഞ്ഞ് നടന്ന മുൻ പോലീസുകാരൻ പിടിയിൽ

പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി. ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയും ഇതിനിടയിൽ ടൗണിലെ ഒരു യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസ്സിൽ കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49) പാലാ ഡിവൈ. എസ്. പി. പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐ. കെ. എസ്. ജോർജ് , പിആർഒ ജോജൻ ജോർജ് സിപിഒ വിജയരാജ് എന്നിവർ ചേർന്ന് പിടികൂടി.  
         
1993-ൽ കെ.എ. പി. യിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. 

പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.


Previous Post Next Post