പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി. ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയും ഇതിനിടയിൽ ടൗണിലെ ഒരു യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസ്സിൽ കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49) പാലാ ഡിവൈ. എസ്. പി. പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്. ഐ. കെ. എസ്. ജോർജ് , പിആർഒ ജോജൻ ജോർജ് സിപിഒ വിജയരാജ് എന്നിവർ ചേർന്ന് പിടികൂടി.
1993-ൽ കെ.എ. പി. യിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു.
പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.