വേനലിൽ കുളിരായി കോട്ടയം ജില്ലയിൽ ഇടിമിന്നലോട് കൂടിയ വേനൽമഴ...






വേനലിൽ കുളിരായി  കോട്ടയം ജില്ലയിൽ ഇടിമിന്നലോട് കൂടിയ വേനൽമഴ...

അപ്രതീക്ഷിതമായി പെയ്ത മഴയിൽ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു. ചിലയിടങ്ങളിൽ മരങ്ങൾ വീണതായും റിപ്പോർട്ടുകളുണ്ട്.

ഈ സീസണിൽ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് ലഭിക്കുന്ന ആദ്യ മഴയാണ്. കിഴക്കൻ  പ്രദേശങ്ങളിലും ഒട്ടും കുറവല്ലാതെ മഴ ലഭിച്ചു.  വൈകുന്നേരം ഏഴ് മണിയോടെ മഴക്ക് തുടക്കമായി. ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ 0.6 മീമീ മഴ ലഭിച്ചു.

കിഴക്കൻ മേഖലയിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയാണ് ലഭിച്ചത്.  മണർകാട്, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത ചൂടിന് സമാശ്വാസം നൽകുന്ന മഴയാണ് ലഭിച്ചത്.

അടുത്ത നാലു ദിവസങ്ങളിൽ മിതമായ രീതിയിൽ ജില്ലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
أحدث أقدم