നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികന് ബസിനടിയിൽ വീണ് ദാരുണാന്ത്യം.






കോട്ടയത്ത് വടവാതൂർ മാധവൻപടിയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
വടവാതൂർ താന്നിക്കപടിയിലെ റബ്ബർ മിക്സിംങ് ഫാക്ടറി മാനേജറായ പെരുമ്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ ജോയി കെ.ആർ (53) ആണ് മരിച്ചത്. ജോലി സംബന്ധമായി വടവാതൂരിലാണ് താമസം.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു.തുടർന്ന് റോഡിലേക്കാണ് തെറിച്ചു വീണത്
ഈ സമയം കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കായിരുന്നു.
ഗുതരമായി പരിക്കേറ്റ ജോയിയെ ഉടൻ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരിച്ചു.
മഞ്ജുവാണ് ഭാര്യ.
മക്കൾ മീര ( ഇൻഫോപാർക്ക് കൊച്ചി, മേഘ (പ്ലസ്ടു വിദ്യാർത്ഥിനി ).


أحدث أقدم