തിരുവനന്തപുരം : ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും.
വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.
കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് പുതിയ പത്രിക പുറത്തിറക്കുന്നത്
നാളെ മുതലാണ് മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം. ഒരു ദിവസം ഒരു ജില്ലയിൽ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.