അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും.
നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ വട്ടിയൂര്‍കാവില്‍ കെ. മുരളീധരന്‍ മത്സരിക്കും.
ഇതിന്റെ ഭാഗമായി എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ധാരണയായി.
കൊല്ലം, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ ഇറങ്ങിയാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ വീണ്ടും പരിഗണിക്കാനും തീരുമാനമുണ്ട്.
നാടകീയമായ മാറ്റങ്ങളാകും അടുത്ത മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടാവുക.ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയാറായാല്‍ തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് മത്സരിക്കാന്‍ അവസരം നല്‍കും. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായും എത്തിയേക്കും. ഇതിനായുള്ള ആലോചനയാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ നടക്കുന്നത്.