ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റില്‍ മരിച്ചു






പുലിയന്നൂര്‍: ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റില്‍ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തില്‍( ഇടയ്ക്കാട്ട്) പ്രസന്നകുമാറിന്റെ(രാജു) മകന്‍ ജിതിന്‍.പി.കുമാര്‍(കണ്ണന്‍-27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

ജിതിനും സഹോദരന്‍ ജിത്തു.പി.കുമാറും വര്‍ഷങ്ങളായി മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരുന്നു. രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിന്‍ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോള്‍ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ജിത്തു ഉണര്‍ന്നിട്ടും ജിതിന്‍ ഉണര്‍ന്നില്ല. ജിത്തു ജിതിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊറോണ പരിശോധനയില്‍ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)


أحدث أقدم